മലബാറിലെ മലയോര ഗ്രാമമായ എൻറെ നാട്ടിൽ കേരളത്തിലെ മറ്റെല്ലാ ഗ്രാമത്തിൽ എന്ന പോലെ കാക്കകൾ വളരെ സുലഭമായിട്ടും ഒരിക്കൽപോലും അവയെ വേണ്ടരീതിയിൽ ഗൗനിച്ചില്ല എന്നതാണ് സത്യം. വല്ലപ്പോഴും മരക്കൊമ്പിൽ മിന്നിമറയുന്ന മഞ്ഞ കിളിയെ പോലെയോ അടുത്ത പറമ്പിലെ തെങ്ങിൻ മുകളിൽ പണിയെടുക്കുന്ന മരംകൊത്തിയെ പോലെയോ വല്ലപ്പോഴും പനം പൊത്തിൽ നിന്നും തല നീട്ടുന്ന തത്തയുടെയോ അത്ര ഇഷ്ടത്തോടെ കാക്കയെ കാണാൻ ശ്രമിച്ചിരുന്നില്ല. പക്ഷേ വീട്ടിലെ ഒരംഗത്തെ പോലെ പോലെ എത്രയോ അടുത്ത ബന്ധം കാക്കയുമായി ഉണ്ടായിരുന്നു.
വാസ്തവത്തിൽ കുട്ടിക്കാലത്ത് ഞങ്ങളുടെ ജീവിതചര്യകൾ നിയന്ത്രിച്ചിരുന്നത് കാക്ക ആയിരുന്നു എന്ന് വേണമെങ്കിലും പറയാം. കാരണം നേരം പുലർന്ന എന്ന് വിളിച്ചറിയിക്കുന്ന കോഴിയെ പോലെ തന്നെ പിന്നാമ്പുറത്തെ കാക്കകളുടെ ബഹളം ഓരോ പ്രഭാതത്തിലും ഞങ്ങളെ വിളിച്ചുണർത്തിയിരുന്നു. വീടിൻറെ പുറകുവശത്ത് വാഴ കയ്യിലും കിണർ ഇൻറെ ചുറ്റുവട്ടത്തും കരഞ്ഞുകൊണ്ടിരിക്കുന്ന കാക്കയെ അന്ന് അത്ര ഇഷ്ടത്തോടെ അല്ല കണ്ടിരുന്നത്. ചിരപരിചിതമായ പക്ഷി ആയിട്ടും കാക്ക എന്നും കുട്ടികൾക്ക് ഒരു ശത്രു പക്ഷക്കാരനായിരുന്നു. കയ്യിലെ ഭക്ഷണം തട്ടിപ്പറിച്ചു പറക്കാൻ മിടുക്കനായിരുന്നല്ലോ കാക്ക!
അക്ഷരം വായിച്ചു തുടങ്ങിയ കാലത്തെങ്ങോ കാക്ക പാഠപുസ്തകത്തിലും കയറിവന്നു, പാട്ടുപാടാൻ അറിയാത്ത ചാഞ്ഞും ചരിഞ്ഞും കൗശലത്തോടെ നമ്മുടെ കയ്യില് ഭക്ഷണപ്പൊതി നോക്കിയിരിക്കുന്ന കാക്കകൾ കൾ കൾ കൾ നമ്മുടെ സുഹൃത്ത് ആണെന്നും പരിസ്ഥിതി സംരക്ഷകര് ആണെന്നും ചോദ്യോത്തരം ആയി പഠിച്ചത് ഒഴിച്ചാൽ ആ പാഠം മറ്റൊരു വിധത്തിൽ ഒന്നും തന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല.
ഇന്നൊരു പക്ഷേ കാലങ്ങൾക്കപ്പുറം കാക്കകളെ കുറിച്ചും നാടിനെക്കുറിച്ചും നാട്ടറിവുകളെ കുറിച്ചും ചിന്തിക്കുമ്പോൾ കാക്കക്ൾ മറ്റു പലതും എന്തൊക്കെയോ ആയിരുന്നു എന്ന് മനസ്സിലാക്കുന്നു.വീട്ടിൽ വളർത്തിയ ട്ടില്ലെങ്കിലും ഇവ നമ്മുടെ ജീവിതത്തിൻറെ ഭാഗം തന്നെയായിരുന്നു അല്ലോ?
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്, അരിയെറിഞ്ഞാൽ ആയിരം കാക്ക എന്നിങ്ങനെ പഴഞ്ചൊല്ലു കളിൽ കൂടെ കൂടെ അറിവിൻ്റെ അറിയാകഥകൾ ഓരോ വ്യക്തിക്കും മനസ്സിലാക്കിത്തരാൻ ഇവർക്ക് കഴിഞ്ഞു!.
ഇതിനുമപ്പുറം എന്തൊക്കെയായിരുന്നു കാക്ക... കർണകഠോരമായ ആ ശബ്ദങ്ങൾക്കു പോലും നമ്മൾ വളരെ വ്യത്യസ്തമായ അർത്ഥതലങ്ങൾ കല്പിച്ചു നല്കിയിരുന്നു. ക്ഷണിക്കാതെ കയറിവരുന്ന കാക്കകളുടെ ശബ്ദം പല രീതിയിൽ വ്യാഖ്യാനിച്ചു അർഥം കണ്ടെത്താൻ നാട്ടിൻപുറത്തെ പ്രായമായവർ എന്നും മിടുക്കരായിരുന്നു, പിറകുവശത്തെ മരക്കൊമ്പിലിരുന്ന് കരയുന്ന കാക്കയുടെ കരച്ചിൽ വിരുന്നുകാരെ ക്ഷണിച്ചുകൊണ്ടുള്ള ആണെന്നോ അതോ വരാനിരിക്കുന്ന ദുശ്ശകുനം ആണെന്നോ തിരിച്ചറിയാൻ അവർ വേവലാതി പെട്ടിരുന്നു. ഒറ്റക്ക് ഒറ്റക്ക് ഇര തേടുന്ന പക്ഷി ആണെങ്കിലും ആപത്ഘട്ടത്തിൽ സമൃദ്ധിയിലും സ്വന്തം കൂട്ടരേ ഒരുമിച്ചു ചേർക്കാൻ അവർ കാണിക്കുന്ന സാമൂഹിക നന്മ ചിലപ്പോൾ എങ്കിലും മനുഷ്യർക്ക് പാഠം ആകേണ്ടതാണ്. വിവാഹ വീടുകളുടെ ഭക്ഷണ സമൃദ്ധിയിൽ അവരെന്നും കുട്ടി കൂട്ടത്തോടെ ആയിരുന്നു. അതേപോലെ വല്ലപ്പോഴും ശത്രുക്കളെ ചെറുക്കാനും എന്നും അവർ കൂട്ടത്തോടെ എത്തിയിരുന്നു.ഉണങ്ങാൻ ഇട്ടിരിക്കുന്ന ഭക്ഷണം സാമഗ്രികളുടെ ടെ ഇടയിൽ കമ്പിൽ കോർത്ത് അത് കറുത്ത തുണി കാക്കകളെ ഭയപ്പെടുത്തി അകറ്റി നിർത്തുന്നത് അത് ഗ്രാമീണരുടെ പതിവായിരുന്നു എങ്കിലും അതിൽനിന്നും കാക്കകൾ എന്തൊക്കെയോ നമ്മോട് പറയാതെ പറയുന്നുണ്ടെന്ന് ഇന്ന് തോന്നുന്നു.
സ്കൂൾ വിട്ടു വന്ന വൈകുന്നേരങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളോട് വീട്ടിലേക്ക് വരാനും കാക്കകൾ വടക്കോട്ടു പറന്നു തുടങ്ങിയെന്നും ഇനി പകൽ അധികസമയം ഇല്ലെന്നും വല്യമ്മ ഓർമ്മിപ്പിക്കുന്നത് ഇന്നും ഓർക്കുന്നു. വടക്കോട്ട് കൂടുകൾ തേടി പറക്കുന്ന പക്ഷികൾ രാത്രിയോടെ കൂടണയാൻ ആണെന്നുള്ളതും സന്ധ്യ ആവാൻ ഇനി ഏറെനേരം ഇല്ല എന്നുള്ളതും മനസ്സിലാക്കാൻ ഇന്നത്തെ പോലെ ക്ലോക്കിലേക്ക് നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു!. ഇങ്ങനെ കുട്ടികളായ ഞങ്ങളുടെ പ്രഭാതവും വൈകുന്നേരങ്ങളിലും നിയന്ത്രിച്ചിരുന്നതും ഒരുപക്ഷേ കാക്ക ആയിരുന്നുവെന്ന് ഇന്ന് തോന്നിപ്പോകുന്നു
. നാട്ടിൻപുറങ്ങളിലെ പകൽ സമയങ്ങൾ ശബ്ദമുഖരിതം ആക്കിയിരുന്ന കാക്കകൾ പക്ഷേ രാത്രികാലങ്ങളിൽ നിശബ്ദമായിരുന്നു. കൂരിരുട്ടിൽ നിശബ്ദമായിരുന്ന കാക്കകൾ വല്ലപ്പോഴും ശബ്ദിച്ചാൽ അത് അത്ര ശുഭകരമായിട്ടല്ല പ്രായമായവർ കണക്കാക്കിയിരുന്നത്. പ്രകൃതിയുടെ നിയമ വിധിക്കെതിരായ ഈ അപശബ്ദങ്ങൾ നാട്ടുകാരെ അലോസരപ്പെടുത്തിയിരുന്നു, വരാനിരിക്കുന്ന ആപത്തിൻ്റെ ദു സൂചനയായി പോലും അവർ ഇതിനെ കണ്ടു. കാരണം കാക്കകൾ അവർക്ക് വെറുമൊരു പക്ഷി മാത്രമായിരുന്നില്ല മറിച്ച് സാമൂഹിക മാനസിക വ്യവസ്ഥയുടെ അടയാളം കൂടിയായിരുന്നു!
കേരളത്തിലെ വൃക്ഷ നിബിഢമായ ഗ്രാമത്തിൽനിന്നും ഉത്തരേന്ത്യയിലേക്ക് കുടിയേറിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ടു അടുക്കുമ്പോൾ ഇന്നു ഞാൻ കാക്ക കളെക്കുറിച്ച് പറയുന്നതിനെ പറ്റി നിങ്ങൾ ആലോചിക്കുന്നുണ്ടാവാം. ആദ്യമായി താമസിക്കാനെത്തിയ നഗരപ്രദേശത്ത് പക്ഷികൾ പോയിട്ട് വൃക്ഷങ്ങൾ പോലും വിരലിലെണ്ണാവുന്ന അത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പല വീടുകളിൽ മാറി മാറി താമസിച്ചതിനു ശേഷം ആണ് ഇന്നത്തെ റൂം എനിക്ക് അനുവദിച്ചു കിട്ടിയത്. ആദ്യകാഴ്ചയിൽ തന്നെ എന്നെ ഈ വീടിനോട് തോന്നിയ ഏറ്റവും വലിയ ആകർഷണം അതിൻറെ പുറകുവശത്തെ ആൽമരം ആയിരുന്നു. ഗ്രാമത്തിലെ അമ്പലനടയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരവും ഗ്രാമീണ വിശുദ്ധിയും എൻറെ മനസ്സിനെ വീണ്ടും കുളിരണിയിച്ചു. ആൽമരവും ഞാവലും മാവും വേപ്പ് മരവും അതിരിട്ട് നിൽക്കുന്നു. ഉത്തരേന്ത്യയിലെ കൊടും ചൂടിൽ നിന്നും യാന്ത്രികമായ ജീവിത രീതികളിൽ നിന്നും ഈ വൃക്ഷങ്ങളും അവയിലെ ജന്തുജാലങ്ങളും തീർച്ചയായും ഉന്മേഷദായകമായിരുന്നു.
പടർന്ന പന്തലിച്ചു നിൽക്കുന്ന ആൽമരം ഒരു കൂട്ടം പക്ഷികൾക്കും അണ്ണാൻ
അടക്കമുള്ള ചെറു ജീവികളുടെയും ആവാസ കേന്ദ്രമായിരുന്നു. ആലിനോട് തൊട്ട്
തന്നെ ഞാവലും വേപ്പും പടർന്നുപന്തലിച്ചു നിന്നു. ആലിൻ ജില്ലയിൽ ഞാൻ കിടന്ന്
ആലിൻ കായ തിന്നുന്ന കുയിലുകളും ആരുടെയും കണ്ണിൽപ്പെടാതെ ആലിൻ
കൊമ്പിൽ നിന്നും മറുകൊമ്പിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന പച്ചക്കിളികളും
കണ്ണിനും കാതിനും ഇമ്പമേകി. വലിയ കൂട്ടമായി പറന്നിറങ്ങുകയും ശക്തിയായ
ശബ്ദത്തോടെ പറന്ന് അകലുകയും ചെയ്യുന്ന കുരുവി കൂട്ടം, രാത്രികാലങ്ങളിൽ
ആലിൻ കായയുടെ മഴ പെയ്യിപ്പിക്കുന്ന വവ്വാലുകൾ, തൊട്ടടുത്തുള്ള ഞാവൽ
മരത്തിൻറെ പൊത്തിൽ സകുടുംബം താമസിച്ചിരുന്നെങ്കിലും ആലിൻ
കൊമ്പത്തേക്ക് വളരെ അധികമൊന്നും വരാത്ത തത്ത കുടുംബം, ചാഞ്ഞും
ചരിഞ്ഞും പരിസരം വീക്ഷിച്ചു ശബ്ദം ഉണ്ടാക്കി ആലിൻ കൊമ്പത്ത് അങ്ങിങ്
പറന്ന് ഇരുന്ന ഓലഞ്ഞാലിയും പക്ഷികളെ നോക്കിക്കൊണ്ടിരിക്കുന്ന എനിക്ക്
വലിയ വിരുന്ന് നൽകി. ഇവരെ കൂടാതെ ടെലിഫോൺ കമ്പനിയിൽ
പറന്നിരിക്കുന്ന ആനറാഞ്ചിയും ഉണങ്ങിയ മറക്കൊമ്പിൽ തപസ്സിരിക്കുന്ന
പൊന്മാനും പുറകിലെ ഭക്ഷണ അവശിഷ്ടങ്ങളിൽ തിരയുന്ന മയിൽക്കൂട്ടങ്ങളും
ചെമ്പോത്തുകളും എത്രയേറെ കൗതുകം ജനിപ്പിച്ചുവെന്ന് പറഞ്ഞറിയിക്കാൻ
വയ്യ. കേരളത്തിനേക്കാളും പ്രകടമായ കാലാവസ്ഥ വ്യത്യാസമുള്ള ഇവിടെ
വിവിധ കാലാവസ്ഥകളിൽ വന്നുചേരുന്ന നാകമോഹൻ അടക്കമുള്ള പക്ഷികൾ
പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയേകി.
പുറകുവശത്ത് വലിയ വൃക്ഷങ്ങൾ ആയിരുന്നുവെങ്കിൽ അനുവദിച്ചു കിട്ടിയ
ചെറിയ മുൻവശത്തെ മുറ്റത്ത് മൾബറിയും സപ്പോട്ടയുംസീതപ്പഴവും പേരറിയാത്ത അച്ചാറുകയും പടർന്നുപന്തലിച്ചിരുന്നു. ആവോളം തണലും തണുപ്പും ചെറിയ പൂക്കളും അടങ്ങിയ ഇവിടെ തേൻ കുരുവിയും വണ്ണാത്തികിളിയും അങ്ങാടിക്കുരുവിയും തുന്നാരൻ കിളിയും അടക്കമുള്ള ചെറുകിളികളുടെ കേന്ദ്രമായിരുന്നു.കൂട്ടമായി വളർന്ന ഈ കുറ്റിച്ചെടികൾക്കിടയിൽ കുരുവിയുടെ കൂടുകളും തുന്നാരൻ കുരുവികളുടെ കൂട്ടവും കലപില ശബ്ദം ഉണ്ടാക്കി കൊണ്ടേയിരുന്നു.
മഹാമാരി ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന കാലത്ത് എന്നാണ്
എന്നറിയില്ല പുലർകാലത്ത് ജനൽ അരികിലെ മരക്കൊമ്പിൽ നിന്നും വണ്ണാത്തി
കിളിയുടെ നീട്ടിയുള്ള പാട്ട് ശ്രദ്ധിച്ചത്. പിന്നീട് അവയെ ശ്രദ്ധിക്കാൻ
തുടങ്ങിയപ്പോൾ അവർ ഞങ്ങളോട് കൂടുതൽ അടുത്തു, ആയിടയ്ക്ക് കമ്പനി വക
നൽകിയിരുന്ന മൺകൂട് മുൻവശത്ത് തൂക്കിയിട്ടിട്ടുണ്ടായിരുന്നു. പിന്നീട്
എപ്പോഴോ സൗഹൃദം മനസ്സിലാക്കി അവരാ കൂട് സ്വന്തമാക്കി.
ലോകം ആകമാനം ഉള്ള ആളുകൾ സ്വന്തം വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ
വീട്ടിനുള്ളിൽ തനിച്ചായ ഞങ്ങൾക്ക് ഈ പക്ഷി മൃഗാദികൾ ഒരാശ്വാസമായിരുന്നു.
ഇവരെ കൂടാതെ മറ്റനേകം പേരറിയാത്ത പക്ഷികളും മഞ്ഞക്കിളികളും
വിവിധയിനം പ്രാവുകളും മുൻപ് എപ്പോഴോ പരദേശത്തുനിന്ന് വന്ന ഇവിടം
സ്വദേശമാക്കിയ കൊക്കുകളുടെ ഒരു കൂട്ടം തന്നെയും ഞങ്ങളുടെ പരിസരത്ത്ഉണ്ടായിരുന്നു. കൃത്യതയോടെ പുലർകാലത്ത് പരിസരമാകെ വൃത്തിയാക്കുന്ന വളരെ ശാന്ത സ്വഭാവക്കാരായ അതേ സമയം കാഴ്ചയിൽ കർക്കശക്കാരായ പക്ഷികൾ ആയിരുന്നു അവർ. ഇത്രയൊക്കെ വൈവിധ്യമായപക്ഷികൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നിട്ടും നാട്ടിൽ ചിര പരിചിതമായ കാക്കകളെ അപൂർവമായി പോലും കാണാൻ കിട്ടിയിരുന്നില്ല.
അങ്ങനെയിരിക്കെ മഹാമാരി ജീവിതശൈലി ആകമാനം മാറ്റിമറിച്ചിരുന്ന
കാലത്ത് ഓൺലൈൻ ക്ലാസുകളും വായനയും ചെറു വിനോദങ്ങളും ആയി വീട്ടിൽ
ഒതുങ്ങിയിരുന്ന ഞങ്ങളുടെ ജീവിതശൈലി ആകമാനം മാറിയിരുന്നു. രാത്രി ഏറെ
നേരത്തും വായിക്കാൻ ഇഷ്ടപ്പെടുന്ന ഞങ്ങൾ ഈ അവസരം വേണ്ടവിധം
ഉപയോഗപ്പെടുത്തിയെന്ന് പറയേണ്ടതില്ലല്ലോ? പാതിരാവേറെ കഴിഞ്ഞും സമയം
ചെലവഴിച്ചിരുന്ന ഞാൻ എപ്പോഴാണ് എന്ന് അറിയില്ല കാക്കകളുടെ ശബ്ദം
ഇടയ്ക്കിടയ്ക്ക് കേൾക്കാൻ തുടങ്ങി. ഒരു വേള വായനയിൽ ഏർപ്പെടുന്ന
സന്തോഷം ഉണ്ടായിരുന്നെങ്കിലും അർദ്ധരാത്രിയോട് അടുപ്പിച്ച് ഈ കാക്കകളുടെ
ശബ്ദം ചിലപ്പോൾ ഒരു കാക്കയിൽ നിന്നും ഒരു കൂട്ടം കാക്കകളുടെ
കൂട്ടക്കരച്ചിലുകളിലേക്ക് മാറുന്നത് നിഅറിഞ്ഞു. കൂരിരുട്ടിന്റെ
നിശബ്ദതയിൽഈ ശബ്ദം എന്നിലേക്ക് പല ഓർമ്മകളും തിരിച്ചുകൊണ്ടുവന്നു. ഒരു
വശത്ത് മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ പകലന്തിയോളം
കേൾക്കുന്നത് കൊണ്ടാവാം നേരമില്ലാത്ത നേരത്ത് കാക്കകൾ കരയുന്നത്
വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്ന് വല്യമ്മ പറയുന്നത് മനസ്സിൽ
തികട്ടി വന്നു. ഈ ഓർമ്മപ്പെടുത്തലുകൾ പിന്നീടുള്ള പല രാത്രികളിൽ
ആവർത്തിക്കപ്പെടുകയും അത് പുലരുവോളം ഉറക്കം വരാത്ത
സങ്കീർണതകളിലേക്കും മാറിമറിഞ്ഞു. മനസ്സിനെ ധൈര്യപ്പെടുത്താൻ നല്ല
ചിന്തകളിലേക്ക് ശ്രദ്ധ കൊടുക്കാൻ തുടങ്ങി.
ആയിടയ്ക്ക് ഒരു ദിവസം വളരെ കാലത്തിനു ശേഷം സ്കൂളിൽ പോയി വരുമ്പോൾ ചില മരക്കൊമ്പുകളിൽ കാക്കകൾ ഇരിക്കുന്നതും അവരുടെ എണ്ണം വിരലിലെണ്ണാവുന്നതിലധികം ഉണ്ടെന്നുള്ളതും മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം നൽകി.കാലവും ദൂരവും നമ്മുടെ കാഴ്ചപ്പാടിനെയും ഇഷ്ടാനിഷ്ടങ്ങളെയും എത്രത്തോളം മാറ്റിമറിക്കുന്നുണ്ടെന്നതും സ്വാധീനിക്കുന്നുണ്ടെന്നതും ഞാൻ ഇന്നു
മനസ്സിലാക്കുന്നു.രാത്രി പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോളനിയിലാണ് ഞാൻ താമസിക്കുന്നത്. ആ കമ്പനിയുടെ
ഭാഗമായ സ്കൂളിൽ ജോലി ചെയ്യുന്നു. പച്ചപ്പാറുന്ന പല വൃക്ഷങ്ങളും അതിനോട്
ചേർന്ന് നിൽക്കുന്ന പക്ഷിമൃഗാദികളും വിരസമായ ദിനരാത്രങ്ങളിൽ
ആശ്വാസകരമായിരുന്നു. ജീവനക്കാരുടെയും അവരുടെ സ്വജനങ്ങളുടെയും
സൗകര്യവും സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിൽ ആയിരുന്നു താമസസൗകര്യം.
അതിനാൽ തന്നെ രാത്രി പകൽ ഭേദമന്യേ സഞ്ചരിക്കത്തക്കവിധം സുരക്ഷയും
സൗകര്യങ്ങളും ഈ കമ്പനിയുടെ എച്ച് ആർ വിഭാഗം ഉറപ്പാക്കിയിരുന്നു. സന്ധ്യ
മയങ്ങും മുൻപേ പ്രകാശിക്കാൻ തുടങ്ങുന്ന തെരുവ് വിളക്കുകൾ പ്രഭാത ത്തോളം
തെളിഞ്ഞു നിന്നിരുന്നു, ഇത് പകൽ എന്നപോലെ രാത്രി, സഞ്ചാരയോഗ്യവും
സുരക്ഷിതവും ആക്കി തീർത്തു. കറുത്തിരുണ്ട് കൂരിരുട്ടിലേക്ക് നോക്കാൻ
ഭയപ്പെട്ടു ഉമ്മറത്തേക്ക് പോലും രാത്രികാലത്ത് വരാൻ മടിച്ചിരുന്ന എനിക്ക് ഇത്
ധൈര്യമേകി. ഒരുവേള നാട്ടിൽ നിന്നും വിളിക്കുന്നവരോട് വീമ്പിളക്കാൻ
സാധിക്കുന്ന രീതിയിൽ രാത്രി പുറത്തിറങ്ങാൻ സാധിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യ മയങ്ങിയതിനു ശേഷം ചിലപ്പൻ കിളിയുടെ
ശബ്ദം കേട്ടാണ് ഞാനും മോളും പുറത്തേക്കിറങ്ങിയത്. തെരുവിളക്കിന്റെ കീഴിൽ
അങ്ങ് ഇങ്ങ് പാറി പറക്കുന്ന ഒരു കിളിയെ ഞങ്ങൾ കണ്ടു. സാധാരണയായി
കൂട്ടത്തോടെ ഇര തേടുന്ന ചിലപ്പൻ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയതാണെന്ന്
കാഴ്ചയിൽ തന്നെ മനസ്സിലായി. കൂടണയും മുമ്പ് ഭക്ഷണമകത്താക്കാനുള്ള
വ്യഗ്രതയിൽ തെരുവ് വിളക്കിന്റെ ചുവട്ടിൽ എത്തിപ്പെട്ട കൂട്ടത്തിൽ നിന്നും
മറ്റുള്ളവർ പാറി അകന്നതറിയാതെ അവിടെത്തന്നെ ഇര തേടിയ ഒരു കിളി
വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് പറക്കാൻ ആവാതെ ഒറ്റപ്പെട്ടു
പോയിരിക്കുന്നു. തെരുവ് വിളക്കിന്റെ അപ്പുറത്തേക്കുള്ള ഇരുട്ടിലേക്ക്
പറക്കാൻ ആവാതെയും തന്റെ കൂട്ടരെ കാണാതെയും അത് ബഹളം വെച്ചു
കൊണ്ടേയിരുന്നു. മനുഷ്യൻ തന്റെ സൗകര്യത്തിനായി, സുരക്ഷയ്ക്കായി വച്ച
പ്രകാശം മറ്റു ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന്
ബോധിപ്പിക്കുന്നതായിരുന്നു ഈ സംഭവം!. പാതിരാവോട് അടുത്ത് ബഹളം
വയ്ക്കുന്ന കാക്കകളും ഇതിൻറെ ഇരയായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം
സന്ധ്യയോട് അടുത്ത് കൂട്ടിലേക്ക് മടങ്ങുന്ന കാക്കകൾ പാതിരാവോളം
നിശബ്ദമായിരുന്നു പിന്നീട് ഇടക്കെപ്പോഴോ ഉണരുന്ന ഒന്നോ രണ്ടോ കാക്കകൾ
കരയുകയും അത് പിന്നീട് മറ്റുള്ളവരെ ഉണർത്തി പുലർകാലത്തെപ്പോലെ
ബഹളം വെച്ചു കൊണ്ടേയിരുന്നു. പ്രകാശപൂരിതമായ അന്തരീക്ഷം അവർക്ക്
പ്രഭാതത്തിന്റെ പ്രതീതി ഉണ്ടാക്കിയിരിക്കാം. വ്യക്തമായി പ്രകാശത്തിന്റെ
കണികകൾ ചെറു ജീവികളെ പോലും രാത്രിയോ പകലോ എന്ന
വേർതിരിക്കാനാവാത്ത വിധം അവരുടെ ജീവിത രീതികളെ താളം തെറ്റിക്കുന്ന
രീതിയിൽ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രകൃതിയുടെ ഭാഗമായി
ജീവിക്കേണ്ട മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിക്ക് ദോഷം
വരുത്തുന്നു എന്നത് മനസ്സിലാക്കേണ്ടതാണ് എന്ന് കരുതുന്നു.
ലോകത്തിൽ നിന്നും മഹാമാരി അകന്നു നീങ്ങിയ കാലം ജീവിതം പതിയെ പതിയെ
പഴയ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ദിവസം വീടിൻറെ
പുറകുവശത്തുള്ള ആലിൻ കൊമ്പിൽ ചിറകൊടിഞ്ഞ ഒരു കാക്കയെയും
അതിൻറെ ഇണയെയും കാണാനിടയായി. ഭക്ഷണവശിഷ്ടങ്ങൾ ക്ക് ഇടയിൽ ഇര
തേടിയ അവർക്ക് പ്രത്യേകമായി ഞാൻ ഭക്ഷണം മാറ്റിവെച്ചു. പിന്നീട് അവ
വീടിൻറെ മതിൽക്കെട്ടിലേക്ക് പറന്നിരിക്കാനും അവർക്കായി മാറ്റി
വെച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനും തുടങ്ങി. പതിയെ പതിയെ അവരും ഞാനും
അടുത്തു, ഒരു വേള അവർക്കായി ഭക്ഷണം കരുതി വെക്കാൻ മറന്നാൽ കരഞ്ഞു
ബഹളം വെച്ച് ശ്രദ്ധ ക്ഷണിക്കാൻ പഠിച്ചു. നാട്ടിലെ കൗശലക്കാരായ കാക്കുകളിൽ
നിന്നും മാറി വളരെ സംയമനത്തോടെ അവരുടെ ഭക്ഷണം കഴിച്ചു ബാക്കി
അണ്ണാനും മൈനയുമായി പങ്കുവെക്കാനും അവർ തയ്യാറായി. ദിവസങ്ങൾക്കു
ശേഷം ചിറകുകൾ ശരിയായിട്ടും ഞങ്ങളുടെ പരിസരം വിട്ടുമാറാതെ അവിടെ
സ്ഥിരതാമസമായി. പുലർകാലത്ത് കാക്കകളുടെ കരച്ചിൽ വീണ്ടും
നാട്ടിൻപുറത്തിൻ്റെ ഓർമ്മകൾ എന്നിൽ ഉണർത്തി. കൗശലക്കാരായ
കാക്കകളിൽ നിന്നും മാറി സ്നേഹത്തോടെ തൻറെ ഭക്ഷണം മാത്രം കഴിക്കുന്ന,
കൊത്തി പറക്കാത്ത ഈ കാക്കകൾ എനിക്ക് ഒരേ സമയം അത്ഭുതവും കൂട്ടുകാരും
ആയിത്തീർന്നു.ഒറ്റപ്പെട്ടുപോയ വിരസമായ ജീവിതത്തിൽ കാത്തിരിക്കാനും,
നോക്കി വെറുതെ സമയം ചെലവഴിക്കാനും, എന്റെ കഥകൾ പറയാനും,
ചിലപ്പോഴെങ്കിലും പരിഭവിക്കാനും എൻറെ കൂട്ടുകാരായി മാറിയ
പക്ഷികളുടെ കൂട്ടത്തിൽ പണ്ട് അത്ര ഇഷ്ടത്തോടെ കാണാതെ മാറ്റിയിരുന്ന
കാക്കകളും ഉണ്ട് എന്നുള്ളത് മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം
നൽകുന്നു. ഇഷ്ടാനിഷ്ടങ്ങളും ശരികളും തെറ്റുകളും ഒരു പരിധിവരെ മനുഷ്യ
ജീവിതത്തിൽ കാലത്തിനും സന്ദർഭത്തിനും ആപേക്ഷികമാണ് എന്നു ഞാൻ
മനസ്സിലാക്കുന്നു.
Comments
Post a Comment